Connect with us

Kerala

വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ജനവിധി മുന്നറിയിപ്പ്: കോടിയേരി

യു ഡി എഫിന്റെ കോട്ടയായിട്ടും തൃക്കാക്കരയില്‍ 2,244 വോട്ടുകളുടെ വര്‍ധന എല്‍ ഡി എഫിനുണ്ടായി. എന്നാല്‍, അവിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ഈ വര്‍ധന പോരെന്നും സി പി എം സെക്രട്ടറി തുറന്നു സമ്മതിച്ചു.

Published

|

Last Updated

തൃക്കാക്കര | തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ ഡി എഫിനുള്ള മുന്നറിയിപ്പാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തും. യു ഡി എഫിന്റെ കോട്ടയായിട്ടും തൃക്കാക്കരയില്‍ 2,244 വോട്ടുകളുടെ വര്‍ധന എല്‍ ഡി എഫിനുണ്ടായി. എന്നാല്‍, അവിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ഈ വര്‍ധന പോരെന്നും സി പി എം സെക്രട്ടറി തുറന്നു സമ്മതിച്ചു.

എന്നാല്‍, പരാജയം കെ റെയിലിനെതിരായ ജനവികാരത്തിന്റെ ഭാഗമല്ലെന്നും കോടിയേരി പ്രതികരിച്ചു. നടന്നത് കെ റെയില്‍ ഹിതപരിശോധനയല്ല. അനുമതി കിട്ടിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകും. സര്‍ക്കാറിന്റെ ശൈലി മാറ്റേണ്ടതില്ല. എല്‍ ഡി എഫിന്റെ അടിത്തറ ഭദ്രമാണ്.

തിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് പോയെന്നും കോടിയേരി പറഞ്ഞു. ട്വന്റി 20 നിലപാടും യു ഡി എഫിന് സഹായകമായി. സഭാ സ്ഥാനാര്‍ഥി വിവാദം തിരഞ്ഞടുപ്പിനെ സ്വാധീനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest