National
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജ്‌രിവാള്‍ ഇഡിയെ അറിയിച്ചു.
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. ഇതു മൂന്നാം തവണയാണ് കെജരിവാള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജരിവാള്‍ ഇഡിയെ അറിയിച്ചു.
ഇഡിയുടെ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇഡിയുടെ ഭാഗത്തു നിന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും കെജ്രിവാളിനെ മാറ്റിനിര്‍ത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും എഎപി വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി എംപി സഞ്ജയ് സിങും ജയിലിലാണ്.





