Connect with us

National

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴയില്‍ മരണം 9 ആയി; തമിഴ്‌നാട്ടില്‍ മഴ തുടരുന്നു

പുതുച്ചേരിയില്‍.സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി

Published

|

Last Updated

ചെന്നൈ |  ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. പുതുച്ചേരിയിലും വിഴുപ്പുറത്തും കനത്ത വെള്ളപ്പൊക്കമാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മഴയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഇതുവരെ 9 പേര്‍ മരിച്ചു. അതേ സമയം സൈന്യം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പുതുച്ചേരിയില്‍ കനത്ത മഴയില്‍ നിരവധി വീടുകളിലടക്കം വെള്ളം കയറി. പ്രധാന ബസ് ഡിപ്പോയിലും വെള്ളം കയറിയ നിലയിലാണ്.സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പുതുച്ചേരിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കടലൂര്‍, കള്ളക്കുറിച്ചി ജില്ലകളില്‍ ഏക്കര്‍ കണക്കിനു കൃഷി നശിച്ചു. തിരുവണ്ണാമലയില്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയുടെ ചുറ്റുമതില്‍ തകര്‍ന്ന് വെള്ളം അകത്തേക്ക് കയറി.

അതേസമയം ഇന്നലെ കനത്ത മഴ പെയ്ത ചെന്നൈയില്‍ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. മുന്നറിയിപ്പിനെ തുടര്‍ന്നു 16 മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം പുലര്‍ച്ചെ നാലോടെ തുറന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്.

 

Latest