Kerala
കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനം; പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
ബാരിക്കേഡ് മറികടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍| കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പോലീസ് ഉദ്യോഗസ്ഥന്‍ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ബാരിക്കേഡ് മറികടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം പ്രതിഷേധത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി പോയ പോലീസ് ജീപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പ് വാങ്ങുന്നതിന് വേണ്ടിയിട്ടാണ് തടഞ്ഞത്. പിന്നീട് പോലീസ് ജീപ്പ് കടത്തി വിട്ടു. തൃശൂര്‍ മാടക്കത്തറയില്‍ പോലീസുകാരുടെ ചിത്രം പതിച്ച പോസ്റ്റര്‍ നശിപ്പിച്ചിട്ടുണ്ട്. പോലീസാണ് പോസ്റ്റര്‍ നശിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.