Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി; ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആരോഗ്യ വകുപ്പ്

വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്റെ നടപടി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആരോഗ്യ വകുപ്പ്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്റെ നടപടി.

സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സര്‍വീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. 1960 ലെ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകള്‍ ലംഘിച്ചു . ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാല്‍ ഹാരിസിന്റെ ചില പരാതികളില്‍ കഴമ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഹാരിസിനെതിരായ നടപടി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഉണ്ടെന്ന ഡോക്ടറുടെ തുറന്നുപറച്ചി സര്‍ക്കാറനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചുവെന്നും ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞുവെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയരുന്നു. അതേ സമയം ഡോക്ടറുടെ പരാതി അടിസ്ഥാനരഹിതമെന്നായിരുന്നു ആദ്യം ആരോഗ്യ വകുപ്പിന്റെ നിലപാട്. വിഷയത്തില്‍ വിദഗ്ധസമിതി അംഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് സമതി പരിശോധിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശസ്ത്രക്രിയാവിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

 

Latest