Connect with us

Gulf

സി പി എം കരുതിയിരിക്കുക; കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരും: വി ഡി സതീശൻ

ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല

Published

|

Last Updated

ദുബൈ | കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബി ജെ പിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സി പി എം കരുതിയിരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുബൈയില്‍ ഐ സി എല്‍ ഫിന്‍കോപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.

അഴിമതി മൂടിവെയ്ക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുകയാണ്. സി പി എം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ഹവാല ആരോപണം അടക്കം ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് പുറമേയാണ് 108 ആംബുലന്‍സ് സംബന്ധിച്ച അഴിമതി. ഇത് മറച്ചുവെയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരും സി പി എമ്മും മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഓണക്കാലമായിട്ടും വിലക്കയറ്റം കാരണം ആളുകള്‍ പൊറുതിമുട്ടുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍ അഞ്ച് പൈസ എടുക്കാനില്ല. എന്നിട്ടും പരസ്യങ്ങള്‍ക്കും ക്യാമ്പെയ്‌നുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ചുകൊണ്ടിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

Latest