Oddnews
കാണാന്‍ സിംഹക്കുഞ്ഞിനെ പോലെ; പശു പ്രസവിച്ചത് അപൂര്‍വയിനം കുഞ്ഞിനെ
ഗര്‍ഭപാത്രത്തിന്റെ തകരാറാണ് ഇത്തരത്തിലൊരു കുട്ടി ജനിക്കാന്‍ കാരണമെന്ന് വെറ്ററിനറി വിഭാഗം വ്യക്തമാക്കി. ജനിച്ച് മുപ്പത് മിനുട്ടിനുള്ളില്‍ പശുക്കിടാവ് ചാവുകയും ചെയ്തു.

ഭോപ്പാല്‍| മധ്യപ്രദേശിലെ റെയ്സന്‍ ജില്ലയില്‍ പശു ജന്മം നല്‍കിയത് അപൂര്‍വയിനം കിടാവിന്. സിംഹക്കുഞ്ഞിനെ പോലെ തോന്നിക്കുന്ന കിടാവിനെയാണ് പശു പ്രസവിച്ചത്. തെഹ്സില്‍ ബീഗംഗഞ്ചിലെ ഗോര്‍ഖ ഗ്രാമത്തിലാണ് സംഭവം.
വിവരം അറിഞ്ഞതോടെ നിരവധി പേരാണ് കിടാവിനെ കാണാന്‍ ഇവിടേക്കെത്തുന്നത്.പലരും ഇതിനെ പ്രകൃതിയുടെ അത്ഭുതമായാണ് കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍, ഗര്‍ഭപാത്രത്തിന്റെ തകരാറാണ് ഇത്തരത്തിലൊരു കുട്ടി ജനിക്കാന്‍ കാരണമെന്ന് വെറ്ററിനറി വിഭാഗം വ്യക്തമാക്കി. ജനിച്ച് മുപ്പത് മിനുട്ടിനുള്ളില്‍ പശുക്കിടാവ് ചാവുകയും ചെയ്തു.
---- facebook comment plugin here -----