National
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 3,205 പേര്‍ക്ക് രോഗം
31 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് 19,509 സജീവ കൊവിഡ് കേസുകളുണ്ട്. 2,802 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. ഡല്‍ഹിയില്‍ ചൊവ്വാഴ്ച്ച മാത്രം 1,414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു.
---- facebook comment plugin here -----