National
രാജ്യത്ത് 15,981 പേര്‍ക്ക് കൂടി കൊവിഡ്; 166 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 2046 പേരുടെ കുറവുണ്ടായി.
ന്യൂഡല്‍ഹി| രാജ്യത്തെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 201,632 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 2046 പേരുടെ കുറവുണ്ടായി.
15,981 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 34,053,573 ആയി. 166 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 451,980 ആയി.
---- facebook comment plugin here -----



