Connect with us

National

രാജ്യത്ത് 13,058 പേര്‍ക്ക് കൂടി കൊവിഡ്; 164 മരണം

രാജ്യത്തെ രോഗമുക്തി നിരക്ക് 98.14 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,058 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 164 മരണങ്ങളും സ്ഥിരീകരിച്ചു. 19,470 പേര്‍ രോഗമുക്തരായി. നിലവില്‍ 1,83,118 പേര്‍ ചികിത്സയിലുണ്ട്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.14 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനവുമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,40,94,373 ആയി. ആകെ മരണ സംഖ്യ 4,52,454 ആണ്.