Connect with us

Kerala

ഹൈക്കോടതി ഉത്തരവില്‍ തിരുത്ത്; പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണം

സുരക്ഷാ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പൊതുജനങ്ങളെ തടയാവൂ

Published

|

Last Updated

കൊച്ചി | ദേശീയപാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗത്തില്‍ നേരത്തെ നല്‍കിയ ഉത്തരവില്‍ മാറ്റം വരുത്തിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

സുരക്ഷാ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ദേശീയപാതയില്‍ മുഴുവന്‍ സമയവും യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റിടങ്ങളില്‍ കസ്റ്റമേഴ്‌സിനും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ശുചിമുറികള്‍ തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നുമുള്ള മുന്‍ ഉത്തരവാണ് ഹൈക്കോടതി തിരുത്തിയത്.

 

---- facebook comment plugin here -----

Latest