National
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിയും പരിഗണനയില്‍
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്കയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയും പരിഗണനയില്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്കയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മത്സരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായാണ് സൂചന.
നെഹ്‌റു കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയായി വിശ്വസ്തര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നീക്കം. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
---- facebook comment plugin here -----