Connect with us

Kerala

എന്‍ എം വിജയന്റെ കുടുംബം പറയുന്ന എല്ലാ സഹായങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ കൈയില്‍ പണമില്ല: സണ്ണി ജോസഫ്

കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല

Published

|

Last Updated

കല്‍പ്പറ്റ |  ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല-സണ്ണി ജോസഫ് പറഞ്ഞു.

കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എന്‍ എം വിജയന്റെ കുടുംബം രംഗത്തു വന്നിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും തരാമെന്നേറ്റ പണം തന്നില്ലെന്നും പത്മജ ആരോപിച്ചിരുന്നു. തന്റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു.

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ സണ്ണി ജോസഫിന് പഠിക്കാനെന്ന് പറഞ്ഞ് ആ എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം എല്‍ എയുടെ പി എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു.

 

---- facebook comment plugin here -----

Latest