Connect with us

Kerala

ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്

Published

|

Last Updated

കോഴിക്കോട് |  ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ മര്‍ദിച്ച പോലീസുകാരന്‍ എന്നിവരുടെ പേരില്‍ നടപടി വേണമെന്നാണ് പരാതിയിലുള്ളതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

എല്‍ഡിഎഫ് കണ്‍വീനറുടെ സന്തതസഹചാരിയായ ആറോളം പോലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുവിന്റെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് ഉപരോധമിരിക്കുമെന്നും കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടുമെന്നാണ് അറിയുന്നത്.

Latest