Connect with us

Kerala

നിപ്പായല്ലെന്ന് സ്ഥിരീകരണം; ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ പരിശോനാ ഫലം നെഗറ്റീവ്

കോഴിക്കോട് നടത്തിയ പരിശോധനയിലാണ്, പെരിന്തല്‍മണ്ണ സ്വദേശിയായ 15കാരിക്ക് നിപ്പാ അല്ലെന്ന് സ്ഥിരീകരിച്ചത്.

Published

|

Last Updated

തൃശൂര്‍ | നിപ്പാ സംശയിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 15കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് നടത്തിയ പരിശോധനയിലാണ്, പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിക്ക് നിപ്പാ അല്ലെന്ന് സ്ഥിരീകരിച്ചത്.

കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറല്‍ പനിയാണെന്നാണ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിലവില്‍ നിപ്പാ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

 

Latest