International
ഹോംങ്കോംഗില്‍ ലാന്‍ഡിംഗിനിടെ ചരക്ക് വിമാനം കടലില്‍ വീണു; രണ്ട് മരണം, നാല് പേരെ രക്ഷപ്പെടുത്തി
.ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:50 ഓടെയാണ് സംഭവം

ഹോങ്കോംഗ് | ഹോംങ്കോംഗില്‍ ലാന്‍ഡിംഗിനിടെ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ പതിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:50 ഓടെയാണ് സംഭവം. ദുബൈയില്‍ നിന്നുമെത്തിയ എസിടി എയര്‍ലൈന്‍സിന്റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം കടലില്‍ ഭാഗികമായി മുങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന്, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കന്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റണ്‍വേകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി