Kerala
ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് പരിശീലന ക്യാമ്പ് നടത്തി
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ക്യാമ്പ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി | ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് വിവിധ ജില്ലകളില്‍ നിന്നുള്ള ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് ഹജ്ജ് സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ക്യാമ്പ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് കമ്മിറ്റി ഒഫീഷ്യല്‍ പി കെ അസ്സയിന്‍ ക്ലാസെടുത്തു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ് സ്വഗതം പറഞ്ഞു.
---- facebook comment plugin here -----