Connect with us

National

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്

സ്വകാര്യ രംഗങ്ങള്‍ അഭയ് ഫോണില്‍ ചിത്രീകരിച്ചെന്നു യുവതിയുടെ പരാതിയിലുണ്ട്

Published

|

Last Updated

ബെംഗളുരു|വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് കൊനേനകുണ്ഡെ പോലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ മലയാളി കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയായ യുവതിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനാണു അഭയ് മാത്യു. ഇതുവഴി പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി അഭയ് രണ്ട് വര്‍ഷം മുന്‍പ് വാടകവീടെടുത്ത് യുവതിയെ ഒപ്പം താമസിപ്പിച്ചു. തുടര്‍ന്നു അഭയ് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ചു യുവതിയ്ക്ക് താലികെട്ടി. വിവാഹം റജിസ്റ്റര്‍ ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പരാതി. ഇവരുടെ സ്വകാര്യ രംഗങ്ങള്‍ അഭയ് ഫോണില്‍ ചിത്രീകരിച്ചെന്നു യുവതിയുടെ പരാതിയിലുണ്ട്. തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. തുടര്‍ന്നു വനിതാ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പോലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ പറയുന്നു. യുവതിയെ വിവാഹം കഴിക്കാനാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest