Kerala
സ്കൂളിൽ വൈകിവന്നതിന് അഞ്ചാം ക്ലാസ്സ് വിദ്യാർഥിയെ ഒറ്റക്ക് മുറിയിലിട്ടെന്ന് പരാതി
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെയാണ് ആക്ഷേപം

കൊച്ചി | എറണാകുളം തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ പരാതിയുമായി വിദ്യാർഥി. സ്കൂളിൽ എത്താൻ വൈകിയതിന് ഒറ്റക്ക് മുറിയിൽ ഇരുത്തിയെന്നാണ് അഞ്ചാം ക്ലാസുകാരൻ്റെ പരാതി. ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും പരാതിയുണ്ട്. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകി. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രിയുടെ നിർദേശം. റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----