Connect with us

local body election 2025

സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി

ഉങ്ങുങ്ങല്‍-നടുക്കര റോഡില്‍ സ്ഥാപിച്ച ഫ്ലക്‌സ് നേരത്തെ കീറിയിരുന്നു.

Published

|

Last Updated

പെരുവള്ളൂര്‍ | ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കരുവാന്‍കല്ല് നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നിരന്തരം നശിപ്പിക്കുന്നതായി പരാതി. ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കുന്ന തൊടിയന്‍ ഷാഹിദ ആസിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.

ഏറ്റവുമൊടുവില്‍ നടുക്കര -മുല്ലപ്പടി റോഡില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡാണ് സാമൂഹിക വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ കീറി നശിപ്പിച്ചത്. ഉങ്ങുങ്ങല്‍-നടുക്കര റോഡില്‍ സ്ഥാപിച്ച ഫ്ലക്‌സ് നേരത്തെ കീറിയിരുന്നു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Latest