Connect with us

Kerala

കോയമ്പത്തൂര്‍ ലോ ഫ്ളോര്‍ ബസ്; ആദ്യദിനത്തില്‍ കാല്‍ലക്ഷം രൂപയോളം കലക്ഷന്‍

കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ 8,000 രൂപ മാത്രമേ കിട്ടിയുള്ളൂവെങ്കിലും മടക്കയാത്രയില്‍ 17,000 രൂപ ലഭിച്ചു.

Published

|

Last Updated

പത്തനംതിട്ട | റോബിന്‍ ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെ എസ് ആര്‍ ടി സി പത്തനംതിട്ടയില്‍ നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ളോര്‍ ബസിന് ലഭിച്ചത് ആദ്യദിനത്തില്‍ കാല്‍ലക്ഷം രൂപയോളം കലക്ഷന്‍. കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ 8,000 രൂപ മാത്രമേ കിട്ടിയുള്ളൂവെങ്കിലും മടക്കയാത്രയില്‍ 17,000 രൂപ ലഭിച്ചെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 4.30ന് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസില്‍ നാല് സീറ്റൊഴികെ എല്ലാം നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കെ എസ് ആര്‍ ടി സി. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ ലോ ഫ്ളോര്‍ ബസിന്റെ സമയക്രമം അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടിരിക്കുന്ന റോബിന്‍ ബസ് പുറത്തിറക്കാനായി ഉടമ ഗിരീഷ് കോയമ്പത്തൂര്‍ ആര്‍ ടി ഒക്ക് കത്ത് നല്‍കിയെങ്കിലും പരിഗണിച്ചിട്ടില്ല. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച ബസ് ആര്‍ ടി ഒ പിടികൂടിയത്.

 

Latest