Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മോഹന്‍ലാല്‍ മുഖ്യാതിഥിയാകും
കലോത്സവപ്പന്തലിന്റെ കാല്‍നാട്ട് കര്‍മവും ലോഗോ പ്രകാശനവും ഇന്ന്
തിരുവനന്തപുരം | ജനുവരി 14 മുതല്‍ 18 വരെ തൃശൂരില്‍ അരങ്ങേറുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. കലോത്സവപ്പന്തലിന്റെ കാല്‍നാട്ട് കര്‍മവും ലോഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും പങ്കെടുക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നിങ്ങനെയാണ് കലോത്സവത്തിലെ മത്സരയിനങ്ങള്‍.
---- facebook comment plugin here -----


