Kerala
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ വിദേശ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; പുതിയ ആരോപണവുമായി സ്വപ്‌ന സുരേഷ്
ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ല്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്നാണ് ഇന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരിക്കുന്നത്.
നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തെങ്കിലും കോടതി ഇയാള്‍ക്ക് ജാമ്യ അനുവദിച്ചു. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.
---- facebook comment plugin here -----