Connect with us

Kerala

കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ചു; യാത്രക്കാരന്‍ പിടിയില്‍

പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തിയത്.

Published

|

Last Updated

കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച് യാത്രക്കാരന്‍. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം.

പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. മദ്യലഹരിയിലായിരുന്ന പ്രതി ട്രെയിനില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയതോടെ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പ്രതി അരയില്‍ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍.