Connect with us

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റകൃത്യങ്ങള്‍ക്ക് താവളമായി; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: വി ഡി സതീശന്‍

മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് സംവിധാനം ദുരുപയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നും കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളമായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക അഴിമതിയൊക്കെ വളരെ ഭംഗിയായി നിര്‍വഹിക്കപ്പെട്ടെന്നും സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് സംവിധാനം ദുരുപയോഗിച്ചു. അതിനുവേണ്ടി നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പണം കമ്മീഷന്‍ തുകയെന്ന് വ്യക്തമായി. പ്രതികളുടെ ലോക്കറിലുള്ള പണം ലൈഫ് മിഷന്‍ അഴിമതിക്ക് കമ്മീഷന്‍ കിട്ടിയ തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. സ്വന്തം ഓഫീസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടാക്കി. അതിന്റെ പുറകിലണ്ടായ ഗൂഢാലോചനയും പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു.

Latest