Connect with us

National

മേഘ വിസ്‌ഫോടനം; ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് വിവരം

മേഘ വിസ്ഫോടനം ദുരന്തം വിതച്ച സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്

Published

|

Last Updated

ഡറാഡൂണ്‍ | മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതരായി കഴിയുന്നതായി ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്ഫോടനം ദുരന്തം വിതച്ച സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്.

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ രാമചന്ദ്രന്‍ നായരുടെ മകന്‍ രോഹിത് ആണ് ഇക്കാര്യം അറിയിച്ചത്.ഒന്നിനു മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ട്രെയിനിനാണ് സംഘം യാത്ര പോയത്. അവിടെ നിന്നാണ് 28 പേര്‍ ചേര്‍ന്ന് ചാര്‍ദാം യാത്ര തുടങ്ങിയത്. സംഭവം ഉണ്ടായ ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് സംഘം സുരക്ഷിതരാണെന്നും ഗംഗോത്രി എന്ന സ്ഥലത്താണ് ഉള്ളതെന്നും അറിയിപ്പു ലഭിച്ചത.

അതേസമയം, ധരാലിയില്‍ രക്ഷാ ദൗത്യം ഇന്നും തുടരുന്നു. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഒരുമിച്ച് ദുരന്തത്തെ മറികടക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

---- facebook comment plugin here -----

Latest