Connect with us

National

കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു

പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്.

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ടു ഭീകരരും ജയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേനയുടെ സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്.

ജില്ലയിലെ മിർഹാമ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിൽ തങ്ങളെ വളയുന്നത് കണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിയോടെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഭീകരരെയാണ് കൊല്ലപ്പെട്ടത്.

രണ്ട് ഭീകരരും പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ചാവേർ സ്ക്വാഡിന്റെ ഭാഗമാണെന്നും  പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്നും ജമ്മു കശ്മീർ പോലീസ് ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്.

Latest