Connect with us

Kerala

സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി എ വിട്ടു

എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു

Published

|

Last Updated

കോഴിക്കോട് |  സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും തിരുമാനിച്ചു.

ഇന്ന് കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് ജെആര്‍പി ആരോപിച്ചു. സികെ ജാനുവിന്റെ അധ്യക്ഷതയിലാണ് ഇന്ന് കോഴിക്കോട് പാര്‍ട്ടിയുടെ യോഗം നടന്നത്. മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്നകാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നാണ് വിവരം. ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനം

 

Latest