Connect with us

National

പൗരത്വ ഭേദഗതി നിയമം; അസമില്‍ വ്യാപക പ്രതിഷേധം

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

ഗുവാഹത്തി| പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ അസമില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ച് പ്രതിഷേധം നടത്തി. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം യുനൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി നടക്കുന്നുണ്ട്. 2019ല്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്ന ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ജെ.എന്‍.യു, ജാമിഅ മില്ലിയ്യ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചിരുന്നു.

2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.

 

 

 

Latest