Connect with us

National

രാഷ്ട്രപതി ഭരണത്തിന് വിരാമം; മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും

മെയ്തെയി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ വൈ. ഖേംചന്ദ് സിങ്ങിനെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി |  നീണ്ട ഒരു വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. മെയ്തെയി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ വൈ. ഖേംചന്ദ് സിങ്ങിനെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

ഉപമുഖ്യമന്ത്രിയായി കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംച കിപ്ജെന്നിനെയാണ് തിരഞ്ഞെടുത്തത്. 2023ല്‍ മെയ്തെയി-കുക്കി വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആരംഭിച്ച കലാപം അടിച്ചമര്‍ത്താന്‍ പരാജയപ്പെട്ടതോടെയാണ് ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജിവെച്ചത്.

ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

Latest