Connect with us

Eduline

അയാട്ട അംഗീകൃത കോഴ്‌സുകളുമായി സി ഐ എ എസ് എൽ അക്കാദമി

www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോൾ അപേക്ഷിക്കാം

Published

|

Last Updated

കൊച്ചി വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷൻ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ ഇൻട്രോഡക്ടറി പ്രോഗ്രാം, അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, അയാട്ട പാസ്സഞ്ചർ ഗ്രൗണ്ട് സർവീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ആറ് മാസ കോഴ്സുകൾക്ക് അയാട്ടക്ക് പുറമെ, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( കുസാറ്റ്), എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ സി ഐ) എന്നിവയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്നതാണ് പ്രത്യേകത.

അമാഡിയസ് ജി ഡി എസ് സിമുലേഷൻ, ഇൻഫ്‌ലൈറ്റ് ട്രിപ്പ്, എയർപോർട്ട് സന്ദർശനങ്ങൾ എന്നിവയിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സ് അമേഡിയസ് റിസർവേഷൻ സോഫ്റ്റ്‌വെയർ പരിശീലനത്തിനൊപ്പമാണ് നൽകുന്നത്. ടിക്കറ്റിംഗ്, ബുക്കിംഗ്, ഫെയറുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഇത് വിദ്യാർഥികളെ പ്രാപ്തരാക്കും. അയാട്ട കാർഗോ ഇൻട്രോഡക്ടറി പ്രോഗ്രാം, കുസാറ്റിന്റെ എയർപോർട്ട് റാംപ് സർവീസസ് മാനേജ്‌മെന്റ, സി ഐ അംഗീകൃത എയർ കാർഗോ മാനേജ്‌മെന്റ് എന്നിവയുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്.

എയർ കാർഗോ ഡോക്യുമെന്റേഷൻ, സുരക്ഷ, ലോജിസ്റ്റിക്‌സ് എന്നിവക്ക് പ്രാധാന്യം നൽകുന്നതാണ് പ്രോഗ്രാം. അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, കുസാറ്റിന്റെ എയർപോർട്ട് റാംപ് സർവീസസ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, എ സി ഐ അംഗീകൃത ഏവിയേഷൻ മാനേജ്‌മെന്റ് ട്രെയിനിംഗ് എന്നിവക്കൊപ്പമാണ് നൽകുന്നത്. കസ്റ്റമർ സർവീസ്, എയർപോർട്ട് ഓപറേഷൻസ് എന്നിവയിൽ വൈദഗ്ധ്യം നേടാൻ ഈ കോഴ്‌സ് സഹായിക്കും.

പാസ്സഞ്ചർ ഹാൻഡ്‌ലിംഗ്, എയർപോർട്ട് ഓപറേഷൻസ്, റിസർവേഷൻ സിസ്റ്റംസ് എന്നിവയിൽ വിദ്യാർഥികൾക്ക് സമഗ്ര പരിശീലനം ഉറപ്പുനൽകുന്ന കോഴ്‌സാണ് അയാട്ട പാസ്സഞ്ചർ ഗ്രൗണ്ട് സർവീസസ്.

അപേക്ഷകർക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യമാണ്. കൂടാതെ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഓരോ കോഴ്സിലും 40 സീറ്റുകൾ വീതമാണുള്ളത്. പ്രായ പരിധി 20- 26 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 8848000901/04842611785. അവസാന തീയതി അടുത്ത മാസം പത്ത്.

 

---- facebook comment plugin here -----

Latest