Connect with us

Malappuram

ലേണിംഗ് സെന്ററുകളൊരുക്കാൻ നാണയത്തുട്ടുകളുമായി കുട്ടികൾ

'ഗൈഡിംഗ് ലൈവ്സ്, ഗ്രോയിംഗ് നാഷന്‍' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഇന്ത്യ ദേശീയ വ്യാപകമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ക്യാമ്പയിനില്‍ കരുളായി എം ഡി ഐ സ്കൂളും പങ്കാളികളായി

Published

|

Last Updated

കരുളായി | ഉത്തരരേന്ത്യയിലെ പിഞ്ചു ബാല്യങ്ങൾക്ക് പഠന മേഖലയിൽ അടിസ്ഥാന സൗകര്യമുറപ്പാക്കാനായി എസ് എസ് എഫ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച വൺ ഡ്രോപ്പ് ഫ്യൂച്ചർ ഇന്ത്യ ക്യാമ്പയിൻ ശ്രദ്ദേയമാകുന്നു. പദ്ധതിക്കായി, സ്കൂളുകളിൽ രൂപീകരിച്ച സ്മൈൽ ക്ലബുകൾ വഴിയുള്ള സാമ്പത്തിക സമാഹരണത്തിൽ വർധിത ആവേശത്തോടെയാണ് വിദ്യാർഥികൾ പങ്കെടുക്കുന്നത്. പ്രത്യേകമായ കളക്ഷൻ ബോക്സുകൾ സ്ഥാപിച്ച് സഹപാഠികളിൽ നിന്നും അധ്യാപക രക്ഷകർത്താക്കളിൽ നിന്നുമാണ് കുട്ടികൾ വിഭവ സമാഹരണം നടത്തുന്നത്. മലപ്പുറം ജില്ലയിലെ നിരവധി സ്കൂളുകളിൽ സ്മൈൽ ക്ലബുകൾ നടപ്പിലാക്കുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്തു.

‘ഗൈഡിംഗ് ലൈവ്സ്, ഗ്രോയിംഗ് നാഷന്‍’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഇന്ത്യ ദേശീയ വ്യാപകമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ക്യാമ്പയിനില്‍ കരുളായി എം ഡി ഐ സ്കൂളും പങ്കാളികളായി. എം.ഡി.ഐ ജനറൽ സെക്രട്ടറി ശൗക്കത്തലി സഖാഫി കരുളായി എസ് എസ് എഫ് ദേശിയ ജനറൽ സെക്രട്ടറി ദിൽഷാദ് അഹമ്മദ് കാശ്മീർ, ഫിനാൻസ് സെക്രട്ടറി ശരീഫ് നിസാമി സെക്രട്ടറിമാരായ ശരീഫ് ബാംഗ്ലൂർ, ഫള് ‍ലു റഹ്മാൻ കാശ്മീർ എന്നിവർക്ക് 37,437 രൂപയുടെ ചെക്ക് കൈമാറി.

സാന്ത്വന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഗ്രാമങ്ങളില്‍ സുന്നി സംഘടനകളുണ്ടാക്കിയ മുന്നേറ്റം വിപ്ലവ സമാനമാണെന്ന് കേരള മുസ്‍ലിം ജമാഅത്ത് ജില്ല സെക്രട്ടറി കെ പി ജമാൽ കരുളായി പറഞ്ഞു. എം ഡി ഐ ഇംഗ്ലീഷ് സ്കൂൾ മോറൽ എജ്യുക്കേഷൻ മേധാവി സമദ് ഹിഷാമി, പ്രിൻസിപ്പൽ വേണുഗോപാൽ, സി.എച്ച് റാശിദ് ബുഖാരി, മിദ്ലാജ് സഅദി, അഡ്മിനിസ്ട്രേറ്റർ ഷൗക്കത്തലി മുണ്ടോടൻ തുടങ്ങിയവർ സ്കൂളിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി സി.മുഹമ്മദ് ചീരക്കുഴി ഫണ്ട് കൈമാറ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.കെ. നാസർ മുസ്ലിയാർ, ടി.പി. ജമാലുദ്ധീൻ, പി.പി. ശിഹാബുദ്ധീൻ, സ്മൈൽ ക്ലബ് ഭാരവാഹികളായ അൻഫാസ് വി പി മുഹമ്മദ് സിനാൻ, ശിവ കാർത്തിക്, അഹ്യാൻ, എം.ശൗക്കത്ത്, വി എം ബിലാൽ, കെ പി അഹമ്മദ് ദീനാർ , കെ മുഹമ്മദ് ഷാൻ, കെ. ശമീർ , സി പി മുഹമ്മദ് ഫയാൻ പി മുഹമ്മദ് റിഫാൻ, എം. അശ്മിൽ അധ്യാപകരായ സൽമാൻ ഫാരിസ് മുഹമ്മദ് അശ്റഫ് സുഹ്‌രി, മുഹമ്മദ് ഫാസിൽ സഖാഫി, അബു ത്വാഹിർ സഅദി തുടങ്ങിയവർ പങ്കെടുത്തു.

Latest