Malappuram
മണ്ണിനെ മണത്തറിഞ്ഞ് കുട്ടികള്‍; ലോക മണ്ണ് ദിനമാചരിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍
യന്ത്രവത്കൃത ലോകത്തിനു മുമ്പ് കൃഷി രീതിക്ക് നിലം ഒരുക്കിയിരുന്ന രീതി കുട്ടികളെ മനസ്സിലാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഭാഗമായി മണ്‍പാത്ര നിര്‍മാണം വീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍.
മലപ്പുറം | ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ കള്ളിമുണ്ടും ബനിയനും ധരിച്ചാണ് സ്‌കൂളിലെത്തിയത്. നുകം ഉപയോഗിച്ച് നിലം ഉഴുതുന്ന രീതി വളരെ കൗതുകത്തോടെയാണ് കുട്ടികള്‍ വീക്ഷിച്ചത്. യന്ത്രവത്കൃത ലോകത്തിനു മുമ്പ് കൃഷി രീതിക്ക് നിലം ഒരുക്കിയിരുന്ന രീതി കുട്ടികളെ മനസ്സിലാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മനുഷ്യനും കൃഷിയുമായുള്ള ബന്ധം പഴയകാലത്ത് എത്രത്തോളം ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി.
ഉപകരണങ്ങളെല്ലാം നവീകരിക്കപ്പെട്ട ഈ കാലഘട്ടത്തില്‍, പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് പുതിയ അറിവായി. കളിമണ്‍ പാത്ര നിര്‍മാണ കളരി നവ്യാനുഭവമായി. മണ്‍പാത്ര നിര്‍മാണ വിദഗ്ധര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. മണ്‍പാത്ര നിര്‍മാണത്തിന്റെ പാരമ്പര്യ രീതികള്‍ പരിചയപ്പെടുത്തി. പരിസ്ഥിതി സൗഹൃദപരമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തു. കളിമണ്ണിന്റെ ഗുണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും വിശദീകരിച്ചു.
മണ്ണ് കൊണ്ടുള്ള വ്യത്യസ്ത വസ്തുക്കളുടെ എക്സിബിഷനും സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈദലവി കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹ്മാന്‍, വാല്യൂഎജ്യുക്കേഷന്‍ ഹെഡ് അബ്ബാസ് സഖാഫി, ജഹ്ഫര്‍ സഖാഫി പഴമള്ളൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷബീറ പ്രസംഗിച്ചു.


