Kerala
രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല.

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ‘അറ്റ് ഹോം’ പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സര്‍വകലാശാലാ വിഷയങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണിത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിപാടിയില്‍ പങ്കെടുത്തില്ല.
രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായാണ് ഗവര്‍ണറുടെ വിരുന്ന് സല്‍ക്കാരം നടത്തുന്നത്.
രാജ്ഭവനിലെ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം, സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിര്‍ദേശം തുടങ്ങിയവയെ ചൊല്ലി ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനില്‍ക്കുന്നത്.
---- facebook comment plugin here -----