Connect with us

Kerala

നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; പോലീസ് ഇന്ന് സുമയ്യയുടെ മൊഴി രേഖപ്പെടുത്തും

ഡോ.രാജീവ് കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസിലാണ് പരാതി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം |  ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി.  നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സുമയ്യക്കായി സഹോദരന്‍ ആണ് പരാതി നല്‍കിയത്. ഡോ.രാജീവ് കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസിലാണ് പരാതി നല്‍കിയത്. ഇന്ന് പരാതിക്കാരി സുമയ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

അതേ സമയം ട്യൂബ് നെഞ്ചിലുള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. പരാതി കിട്ടും മുന്നേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2025 ഏപ്രില്‍ മാസം വിദഗ്ധസമിതി രൂപീകരിച്ചു. 2025 ഏപ്രിലില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ അഭിപ്രായം തേടി. പരാതി ലഭിച്ചാല്‍ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

2023 ല്‍ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് ട്യൂബുമായി സുമയ്യ രണ്ടു വര്‍ഷത്തിലധികമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടത്. ശ്വാസം മുട്ടല്‍ കടുത്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എക്‌സ് റേ എടുത്തപ്പോഴാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. ഡോ.രാജീവ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് ട്യൂബ് രക്തകുഴലുമായി ഒട്ടിയെന്നും,തിരിച്ചെടുക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്ന കാര്യമാണെന്നും ഉറപ്പിക്കുന്നത്.

Latest