Connect with us

International

ചാര്‍ലി കിര്‍ക്ക് വധക്കേസ്; അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ

തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവിന്റെ ഫോട്ടോയാണ് എഫ്ബിഐ പുറത്തുവിട്ടത്.

Published

|

Last Updated

വാഷിങ്ടണ്‍ |  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായി ചാര്‍ലി കിര്‍ക്കിനെ വധക്കേസില്‍ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. അക്രമിയുടേതെന്ന് കരുതുന്നയാളുടെ ഫോട്ടോ എഫ്ബിഐ പുറത്തുവിട്ടു. തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവിന്റെ ഫോട്ടോയാണ് എഫ്ബിഐ പുറത്തുവിട്ടത്. സംഭവത്തിന് ശേഷം ക്യാംപസില്‍ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും എഫ്ബിഐ പുറത്തിവിട്ടു. എഫ്ബിഐ ഡയറക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ ചാടിയിറങ്ങി ക്യാംപസിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് കൂടി കടന്നു പോകുന്ന ആക്രമിയുടെ ദൃശ്യം പങ്കുവച്ചത്.

കിര്‍ക്കിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ കിര്‍ക്ക് സംസാരിച്ചിരുന്ന വേദിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ നിന്നുമാണ് അക്രമി വെടിയുതിര്‍ത്തത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച തന്നെ രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും വെടിവയ്പ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, മരണാനന്തര ബഹുമതിയായി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ ഒരു സാധാരണക്കാരന് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരമാണിത്.

---- facebook comment plugin here -----

Latest