Connect with us

National

മോദി എത്താനിരിക്കെ മണിപ്പൂരില്‍ സംഘര്‍ഷം; പോലീസും അക്രമികളും ഏറ്റുമുട്ടി

മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെ മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സംഘര്‍ഷം. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ് പറയുന്നു. പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. 2023 മേയില്‍ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.

സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, നാഗ സംഘടനകള്‍ ദേശീയപാത ഉപരോധം താല്‍ക്കാലികമായി പിന്‍വലിച്ചു. സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായതിനെത്തുടര്‍ന്നാണിത്‌

---- facebook comment plugin here -----

Latest