Kerala
മലപ്പുറത്ത് ജയില്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍
വ്യാഴാഴ്ച പകല്‍ ഡ്യൂട്ടി കഴിഞ്ഞ ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്സിലേക്ക് പോയതായിരുന്നു

മലപ്പുറം | തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്
ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടി കഴിഞ്ഞ ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്സിലേക്ക് പോയതായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
---- facebook comment plugin here -----