Connect with us

Uae

നാലാമത് അൽ ബദർ ഫെസ്റ്റിവൽ തുടങ്ങി

ഈ ഫെസ്റ്റിവൽ സഹിഷ്ണുതയും സാംസ്‌കാരിക സംവാദവും വളർത്തുന്നതിൽ ഫുജൈറക്കുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നത്

Published

|

Last Updated

ഫുജൈറ| നാലാമത് അൽ ബദർ ഫെസ്റ്റിവൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.ഫുജൈറ കൾച്ചറൽ ആൻഡ് മീഡിയ അതോറിറ്റി ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ ഹമദ് അൽ ശർഖി, യു എ ഇ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷൻ പ്രസിഡന്റ്ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സൈഫ് അൽ ശർഖി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് ബിൻ ഹമദ് ഊന്നിപ്പറഞ്ഞു. ഈ ഫെസ്റ്റിവൽ സഹിഷ്ണുതയും സാംസ്‌കാരിക സംവാദവും വളർത്തുന്നതിൽ ഫുജൈറക്കുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ദി ഗ്ലോ ഓഫ് മഖാമാത്’, “അൽ ബുർദ’ എന്നീ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാകാരൻമാർ ഇസ്്ലാമിക കലയിലൂടെ പ്രവാചകന്റെ ജീവിതവും മൂല്യങ്ങളും ആഘോഷിക്കുന്ന കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഫുജൈറയിലെ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച “ദി മിറക്കിൾസ് ഓഫ് പ്രവാചകൻ മുഹമ്മദ്’ എന്ന ഓപ്പറയും നടന്നു. വിവിധ പ്രദർശനങ്ങൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുമെന്ന് അൽ ബദർ ഇനിഷ്യേറ്റീവിന്റെ സെക്രട്ടറി ജനറൽ ഡോ. ഹമദ് അൽ ബുഖൈശി പറഞ്ഞു.
---- facebook comment plugin here -----

Latest