National
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്നത് അഭ്യൂഹം മാത്രം: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നത് അഭ്യൂഹം മാത്രമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കും. ജി20 ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് ഒരുകാലത്തും അനുകൂല നിലപാടില്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു
അതേ സമയം, ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായും വാര്‍ത്തകളുണ്ട്.