Connect with us

National

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ 1,500 രൂപ വര്‍ധിപ്പിച്ചു

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്  

Published

|

Last Updated

ന്യൂഡല്‍ഹി | ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 1,500 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഇന്‍സെന്റീവ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി വര്‍ധിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് നാലിലെ എന്‍ എച്ച് എം യോഗത്തില്‍ ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ സമരം നടത്തുന്ന ഒരു വിഭാഗം ആശാ വര്‍ക്കര്‍മാരോട് കേരള സര്‍ക്കാര്‍ പറഞ്ഞതും വര്‍ധന വരുത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നായിരുന്നു. കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി കേരളവും വര്‍ധന വരുത്തുമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് ഇല്ലെന്ന നിലപാടിലായിരുന്നു സമരം നടത്തുന്ന എസ് യു സി ഐ നേതൃത്വത്തിലുള്ള യൂനിയന്‍.