Connect with us

National

കേന്ദ്ര സർക്കാറും അസം സർക്കാറും ഉൾഫ തീവ്രവാദികളുമായി സമാധാന ഉടമ്പടി ഒപ്പുവെച്ചു

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ പ്രവർത്തിക്കുന്ന ഒരു സായുധ വിഘടനവാദ സംഘടനയാണ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം.

Published

|

Last Updated

ന്യൂഡൽഹി | വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറും അസം സർക്കാരും തീവ്രവാദി ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസമും (ഉൾഫ) തമ്മിൽ ത്രികക്ഷി സമാധാന ഉടമ്പടി ഒപ്പുവച്ചു. വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവൻ ലക്ഷ്യമിട്ടാണ് ഉടമ്പടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

അസമിന്റെ ഭാവിക്ക് ഇന്ന് ശോഭനമായ ദിവസമാണെന്നത് സന്തോഷമുള്ള കാര്യമാണെന്ന് കരാർ ഒപ്പുവെക്കൽ ചടങ്ങിന് ശേഷം അമിത്ഷാ മാധ്യമങ്ങളോട് പറഞ്ഞു. വളരെക്കാലമായി, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അക്രമങ്ങളെ അഭിമുഖീകരിക്കുന്നു. 2014 ൽ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രിയായതിനുശേഷം, ഡൽഹിയും വടക്കുകിഴക്കും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ പ്രവർത്തിക്കുന്ന ഒരു സായുധ വിഘടനവാദ സംഘടനയാണ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം. സായുധ പോരാട്ടത്തിലൂടെ തദ്ദേശീയരായ ആസാമീസ് ജനതയ്ക്കായി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് ഉൾഫയുടെ ലക്ഷ്യം. ഭീകരസംഘടനയാണെന്ന് ചൂണ്ടിക്കാട്ടി 1990-ൽ ഇന്ത്യാ ഗവൺമെന്റ് ഈ സംഘടനയെ നിരോധിച്ചിരുന്നു.

 

---- facebook comment plugin here -----

Latest