Kerala
ജാതി സെന്‍സസ്: സുകുമാരന്‍ നായരെ തള്ളി വിളക്കിത്തല നായര്‍ സമാജം
എല്ലാ സമൂഹത്തിനും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയാണെന്ന സുകുമാരന്‍ നായരുടെ കണ്ടുപിടിത്തം ഭരണഘടനയോടുള്ള വെല്ലുവിളി

ആലപ്പുഴ | ജാതി സെന്‍സസ് നടപ്പായാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിയുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് അപലപനീയമാണെന്ന് വിളക്കിത്തല നായര്‍ സമാജം (വി എന്‍ എസ്) സംസ്ഥാന രക്ഷാധികാരി കെ എസ് രമേഷ് ബാബു, പ്രസിഡന്റ്‌കെ ആര്‍ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് വി ജി മണിലാല്‍, ജനറല്‍ സെക്രട്ടറി പി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
എല്ലാ ജന സമൂഹത്തിനും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയാണെന്ന സുകുമാരന്‍ നായരുടെ കണ്ടുപിടിത്തം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും മുന്നാക്കക്കാര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിയ എക്കണോമിക് വീക്കര്‍ സെക്്ഷന്‍ വേണ്ടെന്ന് പറയാന്‍ തയ്യാറുണ്ടോ എന്നും ഭാരവാഹികള്‍ ചോദിച്ചു.