Kerala
പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറസ്റ്റിലായ അഭിജിത്ത്
തിരുവനന്തപുരം| കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുളത്തൂർസ്വദേശിയായ അഭിജിത്ത്(34) ആണ് അറസ്റ്റിലായത്. റേഷൻകടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്തോളം തുന്നലുകൾ വേണ്ടിവന്നു.
സ്‌കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിയും അഭിജിത്തും തമ്മിൽ വഴിയിൽവെച്ച് തർക്കമുണ്ടായി. തുടർന്നാണ് അഭിജിത്ത് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥിയെ ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.
---- facebook comment plugin here -----