Connect with us

Kerala

കന്യാസ്ത്രീകള്‍ക്കെതിരായ കേസ്; പ്രതിഷേധ സമരങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം

Published

|

Last Updated

റായ്പൂര്‍  | മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താന് നിയന്ത്രണമേര്‍പ്പെടുത്തി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം. സമരത്തില്‍ 300 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് പോലീസ് നിര്‍ദ്ദേശം. കന്യാസ്ത്രീകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് പിന്‍വലിച്ചിരുന്നില്ല.

300 പേരില്‍ കൂടുതല്‍ സമരത്തില്‍ പങ്കെടുത്താല്‍ അനുമതി നിഷേധിക്കുമെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അതേ സമയം എന്ത് കാരണത്താലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ വ്യക്തമാക്കി

---- facebook comment plugin here -----

Latest