Connect with us

International

ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, 62കാരന്‍ കസ്റ്റഡിയില്‍

43 പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഇടിച്ചുകയറ്റിയതിനു പിന്നിലെ പ്രകോപനം വ്യക്തമല്ല. പ്രതി കത്തി കൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചെന്നും പോലീസ്.

Published

|

Last Updated

ബീജിങ് | ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.

വാഹനമോടിച്ചിരുന്ന 62കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കാര്‍ ഇടിച്ചുകയറ്റിയതിനു പിന്നിലെ പ്രകോപനം വ്യക്തമല്ല.

പ്രതി കത്തി കൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. വിവാഹ മോചനത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലായിരുന്നു ഇയാളെന്നാണ് നിഗമനം.