Kerala
കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു
നിയന്ത്രണംവിട്ട കാര്‍ നന്ദു മോഹനന്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു

പത്തനംതിട്ട | അമിത വേഗതയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 8. 30ന് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയിലുണ്ടായ അപകടത്തില്‍ റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി നന്ദു മോഹനന്‍ (27) ആണ് മരിച്ചത്.
നിയന്ത്രണംവിട്ട കാര്‍ നന്ദു മോഹനന്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
---- facebook comment plugin here -----