karnataka bus accident
കര്‍ണാടകയില്‍ ബസ് അപകടം; എട്ട് മരണം
20 പേര്‍ക്ക് പരുക്ക്: പലരുടേയും പരുക്ക് ഗുരുതരം

ബെംഗളൂരു | കര്‍ണാടകയില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്.
തുംകുരു ജില്ലയിലെ പാവഗഡ താലൂക്കില്‍ ഇന്ന് രാവിലെ ഒമ്പതിനാണ് അപകടം. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡ നഗരത്തിലേക്ക് വരുന്നതിനിടെയാണ് അപകടം. ബസ് തലകീഴായി മറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേര്‍ പുറത്തേക്ക് തെറിച്ചുവീണു.
---- facebook comment plugin here -----