Kerala
പട്ടാമ്പിയില്‍ യുവതിയെ തീക്കൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
തൃത്താല സ്വദേശിനിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്.

പട്ടാമ്പി | പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയ (30)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം ആലൂര്‍ സ്വദേശി സന്തോഷ് ജീവനൊടുക്കുകയായിരുന്നു.
ഇന്നു രാവിലെ എട്ടരയോടെയാണ് കൊടുമുണ്ടയിലെ തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പട്ടാമ്പി ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും പ്രവിയയെ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
---- facebook comment plugin here -----