Connect with us

Kerala

ബുഖാരി മീലാദ് ക്യാമ്പയിന് പ്രൗഢ തുടക്കം

30ന് കൊണ്ടോട്ടി ടൗണിൽ നബി സ്നേഹ റാലി

Published

|

Last Updated

കൊണ്ടോട്ടി |  ‘തിരുവസന്തം 1500’ എന്ന പ്രമേയത്തിൽ ബുഖാരി സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മീലാദ് കാമ്പയിൻ മിസ്കമ്പസിന് പ്രൗഢ തുടക്കം. ദഅ്‌വ കോളേജ്, തഹ്ഫീളുൽ ഖുർആൻ കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബി-കെയർ എക്സ് റെസിഡൻഷ്യൽ സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ നടക്കുക.
ക്യാമ്പയിന് കീഴിൽ പത്ത് ഉപ ചാപ്റ്ററുകൾ, വിളംബര റാലി, ഹയാത്തുൽ ഹുബ്ബ്, ബുർദ പ്രഭാഷണം, സ്നേഹ ഭാഷണം, പുസ്തക സംവാദം, ഇവൻ്റ് ക്രിയേഷൻ, അക്കാഡമിക് കോൺഫറൻസ്, സീക്കിംഗ് സുന്ന, ഫാമിലി മീറ്റ് എന്നിവ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 30ന് കൊണ്ടോട്ടി ടൗണിൽ നടക്കുന്ന നബി സ്നേഹ റാലിയിൽ പ്രാസ്ഥാനിക നേതൃത്വം അണിനിരക്കും.
ബുഖാരി കാമ്പസിൽ നടന്ന ‘മിസ്കമ്പസ്’ മീലാദ് കാമ്പയിൻ ലോഞ്ചിംഗിൽ ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല, ദഅവ കോളജ് വൈസ് പ്രിൻസിപ്പൽ അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്സനി ഫറോക്ക്, അബ്ദുന്നാസർ സി കെ, രായിൻകുട്ടി ഹാജി, മുഹമ്മദ് ഫാഇസ് ബുഖാരി , അബ്ദുറസാഖ് ഫാളിലി, അബ്ദുൽ അസീസ് സഖാഫി മൂത്തേടം, അബ്ദുറഊഫ് ജൗഹരി അൽപ്പറമ്പ്, അബ്ദുറഷീദ് ബുഖാരി പുളിയക്കോട്, അബ്ദുൽ മലിക്ക് അഹ്സനി മേൽമുറി സംബന്ധിച്ചു.

Latest